Saturday, May 8, 2010
പോക്കിരി രാജ ഒരു അവലോകനം
കൊല്ലങ്കോട് ഗ്രാമത്തിലെ കുന്നത്തുതറവാടും, പുതിയറ തറവാടും തമ്മില്‍ ശത്രുതയിലാണ്, കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷിന്റെ മക്കളാണ്, രാജ (മമ്മൂട്ടി) യും, സൂര്യയും (പൃഥിരാജ്), ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തിനിടയില്* പുതിയറ തറവാട്ടിലെ ഗോപി, അബദ്ധത്തില്‍ കൊല്ലപ്പെടുകയും രാജ കുറ്റമേറ്റ് ജയിലില്‍ പോവുകയും ചെയ്യുന്നു, എന്നാല്‍ ജയില്‍ വിമോചിതനായി വന്ന കൌമാരക്കാരനായ മകനെ സ്വീകരിക്കാല്‍ മാധവല്‍ മാഷ് തയ്യാറാവുന്നില്ല, രാജ മധുരയിലെത്തുകയും പ്രശസ്തനായ ഗുണ്ടയായിത്തീരുകയും ചെയ്യുന്നു, കാലം മുന്‍പോട്ട് പോകുന്നു നാട്ടില്‍ ഒരു അടിപിടിക്കേസില്‍ പെട്ട സൂര്യ, മാധവന്‍ മാഷിന്റെ നിര്‍ദേശപ്രകാരം അളിയനായ ഇടിവെട്ട് സുഗുണന്‍ (സുരാജ്) എന്ന പോലീസുകാരനൊപ്പം കൊച്ചിയിലെത്തുന്നു, അവിടെ വെച്ച് അവന്‍ അശ്വതിയെ (ശ്രീയ ശരണ്‍) പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു, എന്നാല്‍ രണ്ടാനച്ഛനായ കമ്മീഷണര്‍ (സിദ്ധിഖ്) അവളുടെ വിവാഹം അഭ്യന്തരമന്ത്രിയുടെ മകനും വിടനുമായ മഹേന്ദ്രനുമായി (റിയാസ് ഖാന്‍) തീരുമാനിച്ചിരിക്കുകയാണ്, കമ്മീഷണറുടെ കുതന്ത്രങ്ങളുടെ ഫലമായി സൂര്യ അകത്താകുന്നു, അവനെ പുറത്തിറക്കാന്‍ മാധവന്‍ മാഷ് രാജയുടെ സഹായം തേടുന്നു, രാജ നാട്ടിലെത്തി വില്ലന്മാരെയൊക്കെ ഇഞ്ചപ്പരുവത്തില്‍ ചതച്ച്, അനിയന്റെ വിവാഹത്തിനു വഴിയൊരുക്കുന്നു.
ഇത്രയുമാണ് കഥ, കഥയിലെ പല സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും നാം കണ്ടുകഴിഞ്ഞ പല സിനിമകളോടും സാദൃശ്യമുള്ളവയാണ്, രാജയുടെ പശ്ചാത്തലവും, മുറി ഇംഗ്ലീഷിലുള്ള സംസാരവും ചട്ടമ്പിനാടിലെ മല്ലയ്യയോടടുത്തു നില്‍ക്കുന്നു, സലിം കുമാറിന്റെ പൈങ്കിളി നോവലിസ്റ്റും, ക്രൂരനായ രണ്ടാനച്ഛന്റെ സം രക്ഷണത്തില്‍ വളരുന്ന നായികയും, സുരാജിന്റെ പേടിത്തൊണ്ടനായ എസ്.ഐ യുമൊക്കെ തികച്ചും പുതുമയില്ലാത്ത കഥാപാത്രങ്ങള്‍ തന്നെയാണ്, സുരാജിന്റെ അമിതാഭിനയം എന്തു കൊണ്ടും അനാവശ്യം തന്നെ. ഉദയ്കൃഷ്ണ, സിബി കെ തോമസ് ടീമിന്റെ തിരക്കഥയും ,സംഭാഷണങ്ങളും ഒരു ശരാശരി ആക്ഷന്‍, കോമഡി മൂഡിലുള്ളതാണ്, ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളൊക്കെത്തന്നെ ശരാശരി നിലവാരത്തിലുള്ളതാണ്, പക്ഷെ പശ്ചാത്തല സംഗീതം പലയിടത്തും മികച്ചു നില്‍ക്കുന്നു, മമ്മൂട്ടി തരക്കേടില്ലാതെ അല്‍പ്പം നൃത്തവും വെയ്ക്കുന്നുണ്ട്, പൃഥിരാജിനെ ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ സപ്പോര്‍ട്ടീവായ കഥാപാത്രമാണ് സൂര്യ, ചടുലമായ ആക്ഷന്‍ രംഗങ്ങളിലൂടെ പൃഥി മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നായികയ്ക്കു അല്‍പ്പം പ്രണയ രംഗവും, പാട്ടും മാത്രമേ കഥയില്‍ നീക്കിയിരിപ്പുള്ളു.
പുതുമയൊട്ടുമില്ലാത്ത ഒരു കഥ തരക്കേടില്ലാതെ കാഴ്ച്ച വെച്ചതിനു സംവിധായകന്‍, വൈശാഖ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു, ഇതു രണ്ടു താരങ്ങളുടെ മാത്രം സിനിമയാണ് , അല്‍പ്പ സ്വല്പ്പം അമാനുഷികതയും, സ്റ്റണ്ടുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് നന്നായി രുചിക്കുന്ന ഒരു ചിത്രം.
ശ്രദ്ധേയമായവ : മമ്മൂട്ടിയുടെ ഭംഗി, പൃഥിരാജിന്റെ ആക്ഷന്‍, പശ്ചാത്തല സംഗീതം, ശ്രീയ ശരണ്‍ (Appearance)
അസഹനീയമായവ: സുരാജിന്റെ എസ്.ഐ, എസ് ഐ യുടെ, സ്വന്തം തന്തയെ തെറിവിളിക്കുന്ന മോന്‍ എന്നിവ....
അവലോകന സാരം: മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ഹിറ്റ് ചിത്രം
Subscribe to:
Post Comments (Atom)
ponkunnamkaran.blogspot.com ഏനിക്ക് ഇ ബ്ലോഗ് ഇഷ്ടമായി നല്ല സിനിമ ന്യൂസ് പോസ്റ്റ് ചെയ്യണം by കണ്ണന്‍
ReplyDelete>>>>www.lulusnet.blogspot.com<<<<
nandi....
ReplyDelete