തികച്ചും ആകസ്മികമായാണ് പിരാന കാണാന്‍ ഇടയായത്, കാര്യസ്ഥന്‍ സിനിമ മാറ്റിനിക്ക് ടിക്കട് റിസര്‍വ്വ് ചെയ്തിരുന്നു, രാവിലെ ഫ്രീയായിരുന്നതിനാല്‍ വെറുതെ പിരാന ഒന്നു കണ്ടാല്‍ കൊള്ളാമെന്നു തോന്നി, പിന്നെ ഒട്ടും വൈകിക്കാതെ നേരെ അനശ്വരയിലേക്ക് വിട്ടു......
1
1978 ല്‍ പുറത്തിറങ്ങിയ പിരാന എന്ന ഹൊറര്‍ ചിത്രത്തിന്റെ റീമേക്കാണ് അലക്സാണ്ട്ര അജ സംവിധാനം ചെയ്ത പിരാന 2010, ഒട്ടേറെ കൊട്ടിഘോഷിക്കലുകളോടെ ത്രീഡിയിലും (സിനിമാസ്കോപിക്), റ്റൂഡിയിലും പുറത്തിറങ്ങിയ ഈ ചിത്രം നരഭോജികളായ പിരാന എന്ന മത്സ്യങ്ങളുടെ കൊടും ക്രൂരതകള്‍ ആവിഷ്കരിക്കുന്നു.....
ഒരു ചേറിയ ഭൂകമ്പത്തിന്റെ ഫലമായി ഭൂഗര്‍ഭ ഭാഗങ്ങളിലെവിടെയോ സം രക്ഷിക്കപ്പെട്ടിരുന്ന പിരാനകള്‍ ഒരു തടാകത്തിലെത്തിച്ചേരുന്നു, തടാകത്തില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന മാത്യൂ ബോയ്ഡ് (രിച്ചാര്‍ഡ് ദ്യ്ഫ്യൂസ്) അവറ്റകള്‍ക്കിരയാകുന്നു. ജൂലി ഫോരസ്റ്റര്‍ (എലിസബത് ഷ്യൂ) എന്ന പോലീസ് മേധാവിയുടെ മൂന്നു മക്കളില്‍ മുതിര്ന്നവനാണ് ജേക്ക് (സ്റ്റീവന്‍ ആര്‍ മക്വീന്‍), തടാകക്കരയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ടൂറിസ്റ്റുകളില്‍ അവന്‍ തന്റെ പഴയ കാമുകിയായ കെല്ലിയെ കണ്ടെത്തുന്നു, ഡെറിക്ക് എന്ന അശ്ലീല ചിത്ര സംവിധായകന്‍ പുതിയ ലൊക്കേഷനുകള്‍ തിരയാനായി ഇരുവരെയും ബോട്ടില്‍ കയറ്റി ചുറ്റിയടിക്കുന്നു,ഡെറിക്കിന്റെ കൂടെ ഒരു നടിയുമുണ്ട്, ഇതേ സമയം ജേക്കിന്റെ ഇളയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഒരു വള്ളത്തില്‍ തുഴഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ചെറിയ ദ്വീപില്‍ അകപ്പെടുന്നു, ജൂലിയുടെ മുങ്ങല്‍ വിദഗ്ധര്‍ പിരാനകള്‍ക്കിരയാകുന്നു ഇതേസമയം തടകാത്തില്‍ ഉല്ലസിക്കാനെത്തിയ ടൂറിസ്റ്റുകള്‍ ജൂലിയുടെ മുന്നറിയിപ്പവഗണിച്ച് വെള്ളത്തിലിറങ്ങുന്നു, തുടര്‍ന്ന്‍ പിരാനകള്‍ പൈശാചികമായി നരനായാട്ട് നടത്തുകയാണ് കുറച്ചു പേരെ ജൂലിയും സംഘവും രക്ഷിക്കുന്നു,ഇതേ സമയം ജേക്ക് സഹോദരങ്ങളെ കണ്ടെത്തുന്നു എന്നാല്‍ അവരുടെ ബോട്ട് അപകടത്തില്‍ പ്പെടുകയും പിരാനകള്‍ ബോട്ടിനെ വളയുകയും ചെയ്യുന്നു, ജൂലി തന്റെ സഹായിയേയും കൂട്ടി ജേക്കിനെയും കുട്ടികളെയും രക്ഷിക്കാനെത്തുന്നു, എന്നാല്‍ ഡെറിക്കും, നടിയും പിരാനകള്‍ക്കിരകളാകുന്നു, ജേക്ക് പ്രൊപ്പെയിന്‍ നിറച്ച ടാങ്കുകള്‍ക്ക് തീ കൊളുത്തുന്നു തുടര്‍ന്നുണ്ടാകുന്ന സ്ഫോടനത്തില്‍ പിരാനകള്‍ കൂട്ടമായ് ചാവുന്നു എന്നാല്‍, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പിരാനകള്‍ ബാക്കിയുണ്ട് എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി സിനിമ അവസാനിക്കുന്നു.....
ഏതു ജീവിയേയും ഭീകരനാക്കി സിനിമ പിടിക്കാന്‍ സായിപ്പിന് നല്ല വിരുതാണ്, അനാകോണ്ട, ദിനോസര്‍,ഗോഡ്സില്ല തുടങ്ങിയ ഭീകരന്മാര്‍ മുതല്‍ ഇതിരിക്കുഞ്ഞന്‍ വണ്ടുകളെ വരെ നരഭോജികളാക്കി ഹോളിവുഡ് അണ്ണന്മാര്‍ അതിശയിപ്പിച്ചു കളയും..അപ്പൊള്‍ പിന്നെ ശരിക്കും നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാകാത്ത വിധത്തില്‍ സംഗതി ആവിഷ്കരിച്ചിട്ടുണ്ട്, എന്നാല്‍ അനിമേഷന്റെയും എഫക്ട്സുകളുടെയും കാര്യത്തില്‍ ചിത്രം ശരാശരിയെന്നേ പറയാനാകൂ, ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അല്ലറ ചില്ലറ പിരാന ആക്രമണങ്ങളൊഴിച്ചാല്‍ ഇക്കിളി രംഗങ്ങളും, ബിക്കിനി രംഗങ്ങളുമാണ് നിറഞ്ഞു നില്‍ക്കുന്നത്, എന്നാള്‍ രണ്ടാം പകുതിയില്‍ രക്ത രൂഷിതമായ ബീഭത്സ രംഗങ്ങള്‍ അരങ്ങു വാഴുന്നു, പച്ച മാംസം കടിച്ചു പറിക്കുന്നതും, ചോര ചീന്തുന്നതുമായ രംഗങ്ങളൊക്കെ ദുര്‍ബല ഹൃദയരായ (എന്നെപ്പോലെ) ആളുകള്‍ക്ക് താങ്ങാവുന്നതിലധികം തന്നെ. എല്ലാം കഴിഞ്ഞാലും പിന്നെയും എന്തൊക്കെയോ സംഭവം ബാക്കിയുണ്ട് എന്ന പതിവ് ഹോളിവുട് ഹൊറര്‍ കന്സപ്റ്റിലാണ് ചിത്രത്തിനു തിരശ്ശീല വീണിരിക്കുന്നത്.(ഇടക്കെങ്ങാനും ഒരു തേര്‍ഡ് പാര്‍ട്ട് പ്രതീക്ഷിക്കാമെന്നു സാരം)
പിരാനയുടെ കടി കൊള്ളാന്‍ താത്പര്യമുള്ള മുതിര്‍ന്നവര്‍ക്ക് (മുതിര്‍ന്നവര്‍ക്കു മാത്രം) ധൈര്യമായി പിരാന കാണാന്‍ കയറാവുന്നതാണ്..
വാല്‍ക്കഷ്ണം: ഒരച്ഛന്‍ തന്റെ രണ്ട് ചെറിയ കുട്ടികളുമായി പിരാന കാണാന്‍ വന്നിരുന്നു..ഇന്റര്‍ വെല്ലിനു പുള്ളിക്കാരന്റെ മുഖം കണ്ടപ്പോള്‍ കഷ്ടം തോന്നി....മനുഷ്യര്‍ക്കു പറ്റുന്ന ഓരോ അബദ്ധങ്ങളെ....

No comments:
Post a Comment