ഇരുവശവും സിനിമാ പോസ്റ്ററുകൾ പതിച്ച കാളവണ്ടി..... അതിലിരുന്ന് നാട്ടിലെ കൊട്ടകയിലെത്തിയ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഉച്ചഭാഷിണിയിലൂടെ പറയുകയാണ് ഒരാൾ..അതിനിടയിൽ വണ്ടിക്കു പിന്നാലെ ഓടിയെത്തുന്ന കുട്ടികൾക്കിടയിലേക്ക് ചിതറിയെത്തുന്ന നോട്ടീസുകൾ..നോട്ടീസുമായി മടങ്ങുന്ന കുട്ടികൾക്കായി കാത്തു നില്ക്കുന്ന മുതിർന്നവർ.....
മലയാള സിനിമാ ബ്ലാക്ക് ആന്റ് വൈറ്റ് റീലിൽ ഓടിയിരുന്ന കാലത്ത് നാട്ടിൻപുറത്തെ പതിവു കാഴ്ച്ചയായിരുന്നു ഇത്... സ്ഥിരമായി കൊട്ടകൾ ഇല്ലാതിരുന്ന നാടുകളിൽ വിരുന്നെത്തിയിരുന്ന ടൂറിങ്ങ് ടാക്കീസുകളുമുണ്ടായിരുന്നു അന്ന്. താത്കാലികമായി ഉയർത്തിയിരുന്ന കൂടാരങ്ങളിൽ തമിഴ്, തെലുങ്ക് സിനിമ ആസ്വദിച്ച ഗ്രാമങ്ങൾ പോലും പിന്നീട് നിർമ്മിക്കപ്പെട്ട സ്ഥിരം കൊട്ടകകളിൽ സ്വന്തം മാതൃഭാഷയെ തിരിച്ചറിഞ്ഞു.
അന്നൊക്കെ തീയേറ്ററിനുള്ളിലെ മണ്ണിലും ബെഞ്ചിലുമൊക്കെയായി സിനിമ കാണാൻ ആരും ഒരു മടിയും വിചാരിച്ചില്ല. പരിമിതമായി സൌകര്യങ്ങളിൽ സിനിമ കണ്ടിരുന്ന അന്നത്തെ തലമുറ.ഇടവേളയിൽ പാട്ടുപുസ്തകങ്ങളും കപ്പലണ്ടിയും വാങ്ങി അടുത്ത പകുതിക്കായി കാത്തിരുന്നു.
അന്നത്തെ ആ ക്ളാസിക് കാലഘട്ടത്തിന്റെ ഓർമ്മകൾ പോലും നമുക്കിന്ന് അന്യമായിത്തീർന്നിരിക്കുന്നു.
Wednesday, March 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment