ഇരുവശവും സിനിമാ പോസ്റ്ററുകൾ പതിച്ച കാളവണ്ടി..... അതിലിരുന്ന് നാട്ടിലെ കൊട്ടകയിലെത്തിയ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഉച്ചഭാഷിണിയിലൂടെ പറയുകയാണ് ഒരാൾ..അതിനിടയിൽ വണ്ടിക്കു പിന്നാലെ ഓടിയെത്തുന്ന കുട്ടികൾക്കിടയിലേക്ക് ചിതറിയെത്തുന്ന നോട്ടീസുകൾ..നോട്ടീസുമായി മടങ്ങുന്ന കുട്ടികൾക്കായി കാത്തു നില്ക്കുന്ന മുതിർന്നവർ.....
മലയാള സിനിമാ ബ്ലാക്ക് ആന്റ് വൈറ്റ് റീലിൽ ഓടിയിരുന്ന കാലത്ത് നാട്ടിൻപുറത്തെ പതിവു കാഴ്ച്ചയായിരുന്നു ഇത്... സ്ഥിരമായി കൊട്ടകൾ ഇല്ലാതിരുന്ന നാടുകളിൽ വിരുന്നെത്തിയിരുന്ന ടൂറിങ്ങ് ടാക്കീസുകളുമുണ്ടായിരുന്നു അന്ന്. താത്കാലികമായി ഉയർത്തിയിരുന്ന കൂടാരങ്ങളിൽ തമിഴ്, തെലുങ്ക് സിനിമ ആസ്വദിച്ച ഗ്രാമങ്ങൾ പോലും പിന്നീട് നിർമ്മിക്കപ്പെട്ട സ്ഥിരം കൊട്ടകകളിൽ സ്വന്തം മാതൃഭാഷയെ തിരിച്ചറിഞ്ഞു. അന്നൊക്കെ തീയേറ്ററിനുള്ളിലെ മണ്ണിലും ബെഞ്ചിലുമൊക്കെയായി സിനിമ കാണാൻ ആരും ഒരു മടിയും വിചാരിച്ചില്ല. പരിമിതമായി സൌകര്യങ്ങളിൽ സിനിമ കണ്ടിരുന്ന അന്നത്തെ തലമുറ.ഇടവേളയിൽ പാട്ടുപുസ്തകങ്ങളും കപ്പലണ്ടിയും വാങ്ങി അടുത്ത പകുതിക്കായി കാത്തിരുന്നു. അന്നത്തെ ആ ക്ളാസിക് കാലഘട്ടത്തിന്റെ ഓർമ്മകൾ പോലും നമുക്കിന്ന് അന്യമായിത്തീർന്നിരിക്കുന്നു.
പ്രിയപ്പെട്ടവരെഓര് മ്മയുണ്ടോആകാലം, ..ദൂരദര് ശന് വിനോധോപാധിഎന്നനിലയില് മധ്യവര് ത്തികുടുംബങ്ങളില് ആവേശിക്കാന്‍ തുടങ്ങുന്നതിനുംമുന്പ് ...നാംനെഞ്ഞോടടക്കിപിടിച്ചിരുന്നസിനിമാകൊട്ടകകള് ...പ്രൊജക്ടര്‍ റൂമിന്റെകിളിവാതിലിലൂടെപുറപ്പെടുന്നപ്രകാശരശ്മികള് തിരശീലയില്‍ അത്ഭുതങ്ങള്‍ വിരിയിച്ചിരുന്നകാലം ...... അന്നൊക്കെഒരുസിനിമാതീയേറ്റര് ..ആനാടിന്റെസ്പന്ദന്മായിരുന്നു..പിന്നീട്കാലംമുന്നോട്ട്പോയിദൂരദര് ശന് ടെലിവിഷനെമലയാളികളുടെഒഴിവുവേളകളിലെതോഴനാക്കിമാറ്റി...അപ്പോഴുംശീതീകരിച്ചതാണോ?, സാങ്കേതികമേന്മയുണ്ടോ? എന്നൊന്നുംനോക്കാതെജനംബി,സിക്ലാസ്തീയേറ്ററുകളെഹൌസ്ഫുള്ളാക്കി മാറ്റിയിരുന്നു..വീണ്ടും കാലം മാറി മെഗാ സീരിയലുകള്‍ മലയാളികളുടെ 'മാനസി' മാരായി മാറി ഒപ്പം തീയേറ്ററുകളുടെ മരണമണികളും മുഴങ്ങാന്‍ തുടങ്ങി..നഷ്ടത്തിലായ ബി,സി ക്ലാസ് തീയേറ്ററുകള്‍ കൂട്ടത്തോടെ ഇടിച്ചു നിരത്തപ്പെട്ടു...പല ഹിറ്റു സിനിമകളുമോടിയ സ്ക്രീനുകള്‍ നിഷ്കാസിതരായി.. ചില തീയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി...എ ക്ലാസ് തീയേറ്ററുകള്‍ കൂടി പ്രതിസന്ധിയിലായി... തരം താണ ഇം ഗ്ളീഷ് 'എ' ചിത്രങ്ങളില്‍ തുടങ്ങി മാദക മദാലസ മസാല ചിത്രങ്ങള്‍ പ്രദര്‍ ശിപ്പിച്ച് ആളെകൂട്ടിയത് തരം തിരിവില്ലാതെ എ,ബി,സി തീയേറ്ററുകളൊന്നിച്ചായിരുന്നു....
ഇന്ന് മികച്ച ശബ്ദ സം വിധാനവും ,സൌകര്യങ്ങളുമൊരുക്കി തീയേറ്ററുകള്‍ മുഖം മിനുക്കുന്നു..എന്നാലും നമുക്ക് നഷ്ടമായ ആ പഴയ കൊട്ടകകള്‍ ഒരു തീരാവേദനയായി അവശേഷിക്കുന്നു...
കോട്ടയം ജില്ലയില്‍ പൊന്‍ കുന്നത്തുള്ള ലീലാമഹല്‍ തീയേറ്റര്‍ ,നടന്‍ ബാബു ആന്റണിയുടെ കുടും ബത്തിന്റെ വകയായ ഈ തീയേറ്ററിലാണ്‍ ഈയുള്ളവന്‍ ആദ്യമായി സിനിമ കണ്ടത്. കാഴ്ച്ചക്കാര്‍ കുറഞ്ഞതോടെ ഇതൊരു ആഡിറ്റോറിയമായി മാറി..